ഇനി റീത്ത്  വേണ്ട; മുണ്ടോ സാരിയോ മതി, മാറ്റത്തിന്റെ പുതിയ പാത തുറന്ന് ഒരു നാട്

മരിച്ചവരെ കാണാന്‍ വരുമ്പോള്‍ ഇനിമുതല്‍ റീത്ത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഒരു നാട്.
ഇനി റീത്ത്  വേണ്ട; മുണ്ടോ സാരിയോ മതി, മാറ്റത്തിന്റെ പുതിയ പാത തുറന്ന് ഒരു നാട്

തൃശൂര്‍: മരിച്ചവരെ കാണാന്‍ വരുമ്പോള്‍ ഇനിമുതല്‍ റീത്ത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഒരു നാട്. ആദരമര്‍പ്പിക്കാന്‍ ഇനി പുഷ്പ ചക്രം വേണ്ട, പകരം സാരിയോ മുണ്ടോ വാങ്ങി സമര്‍പ്പിക്കുക എന്ന് തീരുമാനച്ചിരിക്കുകയാണ് തൃശൂരിലെ കോളങ്ങാട്ടുകര നിവാസികള്‍. സംസ്‌കാരത്തിന് മുമ്പ് ഇത് ശേഖരിച്ച് അനാഥാലയങ്ങള്‍ക്കോ പാവങ്ങള്‍ക്കോ ഇത് നല്‍കും. 

കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. കഴിഞ്ഞദിവസം പരേതനായ ആലങ്ങാട്ട് പൊറിഞ്ചുവിന്റെ മൃതദേഹത്തില്‍ ആവണൂര്‍ കാര്‍ഷിക-കാര്‍ഷികേതര സംഘം മുണ്ട് സമര്‍പ്പിച്ചു. തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളം അന്തരിച്ചപ്പോള്‍ റീത്തിന് പകരം മുണ്ടോ സാരിയോ സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. അന്ന് ആയിരക്കണക്കിന് വസ്ത്രങ്ങള്‍ സമീപത്തെ അനാഥലയങ്ങളിലെത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com