കൈക്കൂലിയുമായി ഇനി ആര്‍ടി ഓഫീസിലേക്ക് പോകേണ്ട; അഞ്ചടി നീളമുളള ചൂരല്‍ സ്വീകരിക്കും

ആര്‍ടി ഒാഫീസുകള്‍ക്ക് എതിരെ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അടിമുടി പരിഷ്‌കരണം നടപ്പിലാക്കി മോട്ടോര്‍വാഹനവകുപ്പ്
കൈക്കൂലിയുമായി ഇനി ആര്‍ടി ഓഫീസിലേക്ക് പോകേണ്ട; അഞ്ചടി നീളമുളള ചൂരല്‍ സ്വീകരിക്കും

കൊച്ചി: ആര്‍ടി ഒാഫീസുകള്‍ക്ക് എതിരെ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അടിമുടി പരിഷ്‌കരണം നടപ്പിലാക്കി മോട്ടോര്‍വാഹനവകുപ്പ്. ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ, എംവിഐ, എഎംവിഐ എന്നിവരുടെ മുറികളില്‍ ഇടനിലക്കാര്‍, ഏജന്റുമാര്‍ എന്നിവരെ പ്രവേശിപ്പിക്കില്ല. ഇതു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. കോട്ടയത്താണ് ഈ പരിഷ്‌കരണം നടപ്പിലാക്കിയത്.

വാഹന പരിശോധനയും ലൈന്‍സന്‍സ് പരിശോധനയും നടത്തുന്ന എഎംവിഐ, എംവിഐ എന്നിവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് ശേഖരിക്കും. ഓരോ മാസവും ഓഫിസ് പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുമെന്നും അഴിമതിക്കാരെ നേരിടാന്‍ 5 അടി നീളമുള്ള ചൂരല്‍ വാങ്ങി എല്ലാവരും കാണുന്ന വിധത്തില്‍ ആര്‍ടി ഓഫിസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ആര്‍ടിഒ ബാബു ജോണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com