കൊടിയുടെ പേരില്‍ എസ്എഫ്‌ഐയും കെഎസ് യുവും തമ്മില്‍തല്ലി; പൊലീസ് ലാത്തിവീശി; പഠിപ്പുമുടക്കാന്‍ ഒരുമിച്ച് സംഘടനകള്‍

തിങ്കളാഴ്ചയാണ് സ്‌കൂളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തുടങ്ങിയത്
കൊടിയുടെ പേരില്‍ എസ്എഫ്‌ഐയും കെഎസ് യുവും തമ്മില്‍തല്ലി; പൊലീസ് ലാത്തിവീശി; പഠിപ്പുമുടക്കാന്‍ ഒരുമിച്ച് സംഘടനകള്‍


പരുമല​; നവാഗതരെ സ്വീകരിക്കാന്‍ കെട്ടിയ കൊടിയുടെ പേരില്‍ പമ്പാ കോളെജില്‍ എസ്എഫ് ഐ  പ്രവര്‍ത്തകരും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. അവസാനം പൊലീസ് ലാത്തിവീശല്‍ വരെ പ്രശ്‌നങ്ങള്‍ നീണ്ടു. പരുമല പമ്പാ കോളെജിലാണ് സംഭവമുണ്ടായത്. 

തിങ്കളാഴ്ചയാണ് സ്‌കൂളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തുടങ്ങിയത്. ഇതിന് മുന്നോടിയായി കോളേജ് കാമ്പസ് മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ കൊടി തോരണങ്ങള്‍ കെട്ടിയിരുന്നു. എന്നാല്‍ കെഎസ് യുവിന്റ് കൊടികളില്‍ ചിലത് നഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. എസ് എഫ് ഐക്കാരാണ് ഇത് ചെയ്തതെന്ന ആരോപണവുമായി കെഎസ് യു രംഗത്തെത്തി. തുടര്‍ന്ന് എസ്എഫ്‌ഐ കെട്ടിയിരുന്ന കൊടികളും മറ്റും അവര്‍ അഴിച്ചുമാറ്റി. 

ഇതേ തുടര്‍ന്ന് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുത്തതോടെ പൊലീസ് എത്തി ലാത്തി വീശുകായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളോടും കോളേജ് അധികൃതരോടും ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഗേറ്റിനുള്ളിലെ മുഴുവന്‍ കൊടി തോരണങ്ങളും നീക്കം ചെയ്യാമെന്ന ധാരണയില്‍ പ്രശ്‌നം പരിഹരിച്ചു. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും പമ്പാ കോളേജില്‍ പഠിപ്പ് മുടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com