'ബിജെപി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടി'; ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി; ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്

സിപിഎമ്മും കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്ന് ജേക്കബ് തോമസ്
'ബിജെപി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടി'; ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി; ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്


തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍  ചേര്‍ന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിജെപി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. സിപിഎമ്മും കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്. സര്‍വീസ് സ്‌റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു കാട്ടി സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com