ഇടുക്കി; മദ്യവുമായി പൊവുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇടുക്കി നാടുകാണിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടുക്കി വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയില്‍ ഹുസൈനാണ് മരിച്ചത്.
കുളമാവിന് സമീപം ഇയ്യനാട് ബിവറേജസിലേക്ക് മദ്യലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഇപ്പോള്‍ മദ്യകുപ്പികള്‍ക്ക് പൊലീസ് കാവല്‍ നില്‍ക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ