മലപ്പുറം ജില്ല വിഭജിക്കണം; യുഡിഎഫ് യോഗത്തിലെ വാക്‌പോരിന് പിന്നാലെ സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസുമായി കെഎന്‍എ ഖാദര്‍

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കി വേങ്ങര എംഎല്‍എ കെഎന്‍എ ഖാദര്‍
മലപ്പുറം ജില്ല വിഭജിക്കണം; യുഡിഎഫ് യോഗത്തിലെ വാക്‌പോരിന് പിന്നാലെ സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസുമായി കെഎന്‍എ ഖാദര്‍

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കി വേങ്ങര എംഎല്‍എ കെഎന്‍എ ഖാദര്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെഎന്‍എ ഖാദര്‍ സബ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. 

വിഷയത്തെച്ചൊല്ലി കോണ്‍ഗ്രസുമായി യുഡിഎഫ് യോഗത്തില്‍ വാക്‌പോര് നടന്നതിന് പിന്നാലെയാണ് ശ്രദ്ധക്ഷണിക്കലുമായി ഖാദര്‍ രംഗത്ത് വന്നത്. മലപ്പുറം ജില്ല വിഭജിക്കണം എന്നത് മുസ്‌ലിം ലീഗിന്റെ ഏകപക്ഷീയ അഭിപ്രായമാണെന്ന് വാദിച്ച് യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ആര്യാടന്‍ മുഹമ്മദും കെഎന്‍എ ഖാദറും തമ്മില്‍ വാക്കേറ്റമുണ്ടായി. ജില്ല വിഭജിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടന്‍ മുഹമ്മദ് തുറന്നടിച്ചു പ്ലാന്‍ ഫണ്ട് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിഭജിക്കുക. അതിനാല്‍ മലപ്പുറത്തിന് ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. അങ്ങനെ ഒരു അടിയന്തര ആവശ്യം ഉള്ളതായിട്ട് ഇവിടെ ആരും ചര്‍ച്ച ചെയ്തിട്ടില്ല. വന്നത് എസ്ഡിപിഐക്കാര്‍ മാത്രമാണ്. അവര്‍ പറഞ്ഞ കാര്യത്തിന് പിന്നാലെ പോകാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ സമയം ഇല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം- ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

2015ല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com