യാത്രക്കാരെ മർദ്ദിച്ചു; കല്ലട ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി 

യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഒരു വർഷത്തേക്കാണ് പെർമിറ്റ് റദ്ദാക്കിയത്
യാത്രക്കാരെ മർദ്ദിച്ചു; കല്ലട ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി 

കൊച്ചി: യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഒരു വർഷത്തേക്കാണ് പെർമിറ്റ് റദ്ദാക്കിയത്. തശൂർ ആർടിഒ സമിതിയുടേതാണ് തീരുമനം. 

നേരത്തെ 17ഓളം പരാതികൾ കല്ലട ബസിനെതിരെ ഉണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ കലക്ടറുടെ അധ്യക്ഷതയിൽ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. 

ഇക്കഴിഞ്ഞ ഏപ്രിൽ 21ന് കൊച്ചിയിൽ വച്ചാണ് തിരുവനന്തപുരത്ത് നിന്ന് ബം​ഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാർ മർദിച്ചത്. സംഭവം വിവാദമായതോടെ ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദേശിക്കുകയായിരുന്നു. കേസിൽ എറണാകുളം ആർടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റർ ചെയ്തത് ഇരിങ്ങാലക്കുട ആർടിഒയുടെ കീഴിലായതിനാൽ തുടർ നടപടികൾ ഇരിങ്ങാലക്കുടയിലേക്ക് മാറ്റി.

ഇരിങ്ങാലക്കുട ആർടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയിൽ തീരുമാനമെടുത്താൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാ കലക്ടർ ,ജില്ലാ പൊലീസ് മേധാവി ആർടിഒ ഉൾപ്പടെയുള്ളവരടങ്ങുന്ന സമിതി എടുക്കുന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യുക എളുപ്പമല്ല. യോഗത്തിൽ ഹാജരാകാൻ സമിതി അംഗങ്ങൾക്കും കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും നോട്ടീസ് നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com