വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് പേരെസ് എത്തിയത്
വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി : വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ടെക്സാസ് സ്വദേശിയായ കെസി പോള്‍ പെരെസ്‌ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. 

ടെക്‌സാസില്‍ നിന്നും ദുബായി വഴി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതാണ് പോള്‍ പെരെസ്‌ . വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് പേരെസ് എത്തിയത്. പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്ത് അങ്കമാലി കോടതിയില്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com