'ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല'; ക്ഷമാപണവുമായി 'പിജെ ആര്‍മി'

സാമൂഹ്യമാധ്യമങ്ങളില്‍ പിജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണം എന്ന സിപിഎം നേതാവ് പി ജയരാജന്റെ ആവശ്യത്തിന് പിന്നാലെ ക്ഷമാപണവുമായി പിജെ ആര്‍മി
'ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല'; ക്ഷമാപണവുമായി 'പിജെ ആര്‍മി'

കണ്ണൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ പിജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണം എന്ന സിപിഎം നേതാവ് പി ജയരാജന്റെ ആവശ്യത്തിന് പിന്നാലെ ക്ഷമാപണവുമായി പിജെ ആര്‍മി എന്ന ഫെയ്‌സബുക്ക് പേജ്. ആന്തൂര്‍ വിവാദത്തില്‍ പോരാളി ഷാജി എന്ന പേജില്‍ വന്ന പോസ്റ്റ് പിജെ ആര്‍മിയിലും പോസ്റ്റ് ചെയ്തിരുന്നു. അത് തെറ്റായിപ്പോയി എന്ന് മനസ്സിലാക്കി വൈകാതെ ഡിലീറ്റ് ചെയ്‌തെങ്കിലും ഷെയര്‍ ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് പേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ ജയരാജനെ പിന്തുണക്കുന്ന എഫ്ബി പേജുകളില്‍ ആന്തൂര്‍ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിരുന്നു. അത് തിരുത്തണമെന്ന നിര്‍ദേശം ജയരാജന് നല്‍കുകയും ചെയ്തുവെന്നാണ് സൂചന. സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പി.ജയരാജന്‍ പിന്തുണക്കുന്നവരുടെ പേജുകള്‍ പിജെ എന്ന ചുരുക്കപ്പേര് മാറ്റണമെന്നും പാര്‍ട്ടിയുടെ എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശിച്ച് എഫ് ബി പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് പേര് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ലെന്നും ജയരാജനെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞ് പേജിന്റെ അഡ്മിന്‍ പോസ്റ്റിട്ടത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

സഖാവേ...
കഴിഞ്ഞ ലോകസഭാ ഇലക്ഷൻ സമയത്തു #vote_for_PJ എന്ന പേരിൽ തുടങ്ങിയതാണ് ഈ പേജ് ,ഇലക്ഷൻ കഴിഞ്ഞപ്പോൾ പേജ് ഉപേക്ഷിക്കാൻ തോന്നിയില്ല പേര് മാറ്റി സൈബർ മേഖലയിൽ പോരാടാൻ തീരുമാനിച്ചു പേര് മാറ്റാൻ പലപേരുകളും കൊടുത്തൂ നോക്കി fB റിക്വസ്റ്റ് accept ചെയ്തില്ല അവസാനം #PJ_Army എന്ന പേര് fB accept ചെയ്തു ...ആ പേരുമായി പേജ് മുൻപോട്ടു പോയി ...

കഴിഞ്ഞ ദിവസം എനിക്ക് ഒരു തെറ്റ് പറ്റി ആന്തുർ വിഷയത്തിൽ #പോരാളി_ഷാജി fb പേജിൽ വന്ന ഒരു പോസ്റ്റ് ഈ പേജിൽ ഷെയർ ചെയ്തു (പിന്നീട് ഡിലീറ്റു ചെയ്തു )അതിന് ക്ഷമ ചോദിക്കുന്നു...

ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാർട്ടിയെ അവഹേളിക്കാനോ ഞാൻ പേജ് ഉപയോഗിച്ചിട്ടില്ല അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല... പ്രസ്ഥാനത്തിന്റെ കൂടെ സഖാവിന്റെ കൂടെ എന്നും ഉണ്ടാകും...ലാൽ സലാം...

പെരുമാറ്റാൻ നോക്കിയപ്പോൾ പറ്റുന്നില്ല ഒരുതവണ പേര് മാറ്റിയത് കൊണ്ടാണോ എന്ന് അറിയില്ല...ട്രൈ ചെയ്യുന്നുണ്ട്...

എനിക്ക് വലുത് എന്റെ പ്രസ്ഥാനമാണ്‌...കട്ടക്ക് നിൽക്കാവുന്ന സഖാക്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com