മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലംകണ്ടു; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

ഇന്നലെ  രാത്രിയാണ് ചന്ദനക്കാംപാറയില്‍ ഷിമോഗ കോളനിയിലെ ചന്ദ്രന്റെ പറമ്പിലെ പൊട്ടക്കിണറ്റില്‍ കാട്ടാന വീണത്
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലംകണ്ടു; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കണ്ണൂര്‍; കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. ഇന്നലെ  രാത്രിയാണ് ചന്ദനക്കാംപാറയില്‍ ഷിമോഗ കോളനിയിലെ ചന്ദ്രന്റെ പറമ്പിലെ പൊട്ടക്കിണറ്റില്‍ കാട്ടാന വീണത്. രാവിലെ മുതല്‍ ആനയെ കരയ്ക്കു കയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം യന്ത്രം തകരാറിലായതോടെ തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് വൈകീട്ട് 6 മണിയോടെ കിണറിന് ചുറ്റുമുള്ള മണ്ണിടിച്ച് നിരത്തി ആനയെ കരക്കു കയറ്റാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മോശമായതും പ്രതികൂല കാലവസ്ഥയുമായാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.

ആനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാന്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കാട്ടാനശല്യം രൂക്ഷമാണെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുക്കാതിരുന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. അവസാനം ജില്ലാ ഫോറസ്റ്റ് ഓഫീസറെത്തി കാട്ടാനകളിറങ്ങി കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഒരാഴ്ചക്കകം നഷ്ടപരിഹാരവും കാട്ടാനകളെ അകറ്റാന്‍ സോളാര്‍ ഫെന്‍സ് എന്നിവ ഉറപ്പ് നല്‍കിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com