വല്ലാര്‍പാടം-വൈപ്പിന്‍ മേല്‍പ്പാലത്തിലെ വിള്ളല്‍, ബലക്ഷയമെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഗതാഗതം തടഞ്ഞു

ദേശിയ പാത അതോറിറ്റിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു
വല്ലാര്‍പാടം-വൈപ്പിന്‍ മേല്‍പ്പാലത്തിലെ വിള്ളല്‍, ബലക്ഷയമെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഗതാഗതം തടഞ്ഞു

കൊച്ചി: വല്ലാര്‍പാടം-വൈപ്പില്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിന് പിന്നാലെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പാലത്തിന് ബലക്ഷയമുണ്ടാവാമെന്ന് സംശയിച്ചാണ് പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. 

ദേശിയ പാത അതോറിറ്റിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു. വൈപ്പില്‍ ഭാഗത്തേക്ക് പോവുമ്പോള്‍ പാലത്തിന് സമീപം ഇടത് ഭാഗത്തായാണ് വിള്ളലുണ്ടായത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് മുന്‍പില്‍ നിര്‍മിച്ചിരിക്കുന്ന മേല്‍പ്പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് വിള്ളല്‍ കണ്ടെത്തിയത്. 

ഈ വഴി സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. വാഹനങ്ങള്‍ കടത്തി വിടാന്‍ സാധിക്കുമോ എന്നത് പരിശോധിക്കാന്‍ ദേശിയ പാത അതോറിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്രോച്ച് റോഡിന് മാത്രമാണ് തകരാര്‍ എന്നാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് പാലം നിര്‍മിച്ചത്. ആറ് മാസം മുന്‍പ് മാത്രമാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. 

ടാറിങ്ങിലൂടെ പ്രശ്‌നം പരിഹരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ബലക്ഷയം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം ഇതിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com