ആന്തൂര്‍ ആത്മഹത്യ: നഗരസഭ സെക്രട്ടറി പ്രതിയല്ലെന്ന് സര്‍ക്കാര്‍, മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭ മുന്‍ സെക്രട്ടറി ഗിരീഷ് പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ആന്തൂര്‍ ആത്മഹത്യ: നഗരസഭ സെക്രട്ടറി പ്രതിയല്ലെന്ന് സര്‍ക്കാര്‍, മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭ മുന്‍ സെക്രട്ടറി ഗിരീഷ് പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എംകെ ഗിരീഷിനെ ഇതുവരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗിരീഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി കോടതി തീര്‍പ്പാക്കി. 

നഗരസഭ സെക്രട്ടറിയുടെ അനാസ്ഥത കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഗിരീഷിനെയും മൂന്ന് നഗരസഭ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗിരീഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 

ആത്മഹത്യ ചെയ്ത സാജന്റെ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് അന്തിമാനുമതി നല്‍കാവുന്നതാണെന്ന് സസ്‌പെന്‍ഷനിലായ ആന്തൂര്‍ നഗരസഭ എഞ്ചിനീയര്‍ കെ കലേഷ് ഫയലില്‍ എഴുതിയിരുന്നതായും എന്നാല്‍ ഗിരീഷ് ഫയല്‍ വീണ്ടും മടക്കുകയായിരുന്നു എന്നും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഫയല്‍ മടക്കി പന്ത്രണ്ടാം ദിവസമായിരുന്നു സാജന്‍ ആത്മഹത്യ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com