മാര്‍ ആലഞ്ചേരിയുടെ ചുമതലകള്‍ തിരിച്ചുനല്‍കി, വത്തിക്കാന്‍ ഉത്തരവ്; ബിഷപ്പ് ജേക്കബ് മനത്തോടത്ത് പദവി ഒഴിഞ്ഞു

അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയായി ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും നിയമിച്ചു കൊണ്ടുളള ഉത്തരവ് വത്തിക്കാനാണ് ഇറക്കിയത്
മാര്‍ ആലഞ്ചേരിയുടെ ചുമതലകള്‍ തിരിച്ചുനല്‍കി, വത്തിക്കാന്‍ ഉത്തരവ്; ബിഷപ്പ് ജേക്കബ് മനത്തോടത്ത് പദവി ഒഴിഞ്ഞു

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പ്പന ഇടപാട് വിവാദമായതിനെ തുടര്‍ന്ന് മെത്രൊപ്പൊലീത്ത എന്ന നിലയിലുളള ചില ഉത്തരവാദിത്തങ്ങള്‍ ആലഞ്ചേരിയില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഈ ചുമതലകള്‍ കൈമാറിയിരുന്നത്. എന്നാല്‍ ഭൂമിയിടപാടില്‍ ആലഞ്ചേരിക്ക് കെസിബിസി ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെ വീണ്ടും അതിരൂപതയുടെ പൂര്‍ണ ചുമതല ആലഞ്ചേരിക്ക് കൈമാറാന്‍ വത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ഉണ്ടാകും.

അതേസമയം വ്യാജരേഖ കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.വത്തിക്കാന്റെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം.

ഭൂമിവില്‍പ്പന ഇടപാടില്‍ എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആലഞ്ചേരിയെ ചില ഭരണച്ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്. ആഴ്ചകള്‍ക്ക് മുന്‍പാണ് വിവാദ ഭൂമി ഇടപാടില്‍ ആലഞ്ചേരിക്ക് കെസിബിസി ക്ലീന്‍ ചിറ്റ് നല്‍കിയത്. ഭൂമി വില്‍പ്പനയില്‍ ആരോപിക്കപ്പെടുന്നതുപോലുളള അഴിമതികള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കെസിബിസി ആലഞ്ചേരിയെ അനുകൂലിച്ചത്. അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായതായും മെത്രാന്‍ സമിതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com