സ്വകാര്യബസ് പണിമുടക്ക് തുടരുന്നു: ഇരട്ടിലാഭവുമായി കെഎസ്ആര്‍ടിസി

തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.
സ്വകാര്യബസ് പണിമുടക്ക് തുടരുന്നു: ഇരട്ടിലാഭവുമായി കെഎസ്ആര്‍ടിസി

ബെംഗളൂരു: കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന. 

തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ യാത്രാസൗകര്യം ഒരുക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. ഇപ്പോള്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്തിരുന്നവര്‍ യാത്ര കെഎസ്ആര്‍ടിസിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

സാധാരണ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതിന് ശേഷം ഇത് 2500ല്‍ കവിഞ്ഞു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. . 

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്‌പെഷല്‍ സര്‍വീസുകളിലും ആളധികമുണ്ട്. വാരാന്ത്യങ്ങളിലാണ് ബസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത്. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. സമരം തുടരുകയും തിരക്കേറുകയും ചെയ്താല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com