സ്വഭാവദൂഷ്യം: വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎം നേതാക്കളെ പുറത്താക്കി 

പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് അംഗങ്ങളെയാണ് പുറത്താക്കിയത്
സ്വഭാവദൂഷ്യം: വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎം നേതാക്കളെ പുറത്താക്കി 

തിരുവനന്തപുരം: വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് അംഗങ്ങളെയാണ് പാറശ്ശാലയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

സോഷ്യല്‍ മീഡിയയില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ച് വനിതാ നേതാവ് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. 

ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. സ്വഭാവദൂഷ്യം ചൂണ്ടിക്കാണിച്ചാണ് നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com