ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച വിജയമെന്ന് ശ്രീധരന്‍പിളള; ചേര്‍ത്തലയില്‍ യുഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു, ധര്‍മ്മടത്ത് നിലനിര്‍ത്തി

കോണ്‍ഗ്രസ് നേതാവായ എ കെആന്റണിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ചേര്‍ത്തല നഗരസഭയുടെ ഇരുപത്തൊമ്പതാം വാര്‍ഡാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി ഇക്കുറി പിടിച്ചെടുത്തത്
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച വിജയമെന്ന് ശ്രീധരന്‍പിളള; ചേര്‍ത്തലയില്‍ യുഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു, ധര്‍മ്മടത്ത് നിലനിര്‍ത്തി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വിജയം നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കേരളത്തിലും സ്വീകാര്യത വര്‍ധിക്കുന്നു എന്നതിന്റെ സൂചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. ഏറ്റവും തിളക്കമാര്‍ന്ന വിജയം ചേര്‍ത്തലയിലേതാണെന്നും സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ കണ്ണൂര്‍ ധര്‍മ്മടത്തെ കിഴക്കേ പാലയാട് വാര്‍ഡ് ബിജെപിക്ക് നിലനിര്‍ത്താന്‍ സാധിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ ശ്രീധരന്‍പിളള വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതാവായ എ കെആന്റണിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ചേര്‍ത്തല നഗരസഭയുടെ ഇരുപത്തൊമ്പതാം വാര്‍ഡാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി ഇക്കുറി പിടിച്ചെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ഇതിന് പുറമേ കണ്ണൂരിലെ  ധര്‍മ്മടം, പാലക്കാട്ടെ മലമ്പുഴ, തിരുവനന്തപുരത്തെ മാറനല്ലൂര്‍ എന്നി പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

കണ്ണൂര്‍ ധര്‍മ്മടത്തെ കിഴക്കേ പാലയാട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിവ്യ മികച്ച വിജയം നേടി. 56 വോട്ടിനാണ് ദിവ്യയുടെ ജയം. മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്ന് ഏഴാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 55 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി സൗമ്യ സതീഷ് വിജയിച്ചു. ബിജെപി 286 വോട്ട് നേടിയപ്പോള്‍ സിപിഎം 231 വോട്ടും കോണ്‍ഗ്രസ് 142 വോട്ടും നേടി.

തൊടുപുഴ നഗരസഭയിലെ 23ാം വാര്‍ഡിലും ബിജെപി വിജയിച്ചു. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മായാ ദിനുവിന്റെ വിജയം. എല്‍ഡിഎഫ് 145 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് 134 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇടത് വലത് മുന്നണിസ്ഥാനാര്‍ത്ഥികള്‍ നേടിയ ആകെ വോട്ടിനേക്കാള്‍ വലുതാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം.

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ കുഴിവിള വാര്‍ഡും ബിജെപി നിലനിര്‍ത്തി. ഹേമ ശേഖറാണ് വിജയിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com