ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡില്‍ സിപിഎം കൗണ്‍സിലര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. 17 വാര്‍ഡുള്ള ഈ പഞ്ചായത്തില്‍ യുഡിഎഫ്എട്ട്, എല്‍ഡിഎഫ്എട്ട് എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതോടെ പഞ്ചായത്ത് ഭരണം തന്നെ എല്‍ഡിഎഫിന് നഷ്ടമായി. 

തിരുവനന്തപുരം കുന്നത്ത് കാല്‍ പഞ്ചായത്തിലെ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നില നിര്‍ത്തി. കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി
കടക്കല്‍ തുമ്പോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കിഴക്കേകല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കടക്കല്‍ തുമ്പോട് വാര്‍ഡില്‍ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. കൊല്ലം ഇട്ടിവ പഞ്ചായത്തിലെ  നെടുംപുറം വാര്‍ഡില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനില്‍ത്തി. 
 
പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കാമണ്‍ വാര്‍ഡില്‍  സിപിഎം സ്വതന്ത്രന് ജയം. സിപിഎം പിന്തുണയോടെ മത്സരിച്ച  സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു എബ്രഹാം ആണ് ജയിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നാണ് സിപിഎം സ്വതന്ത്രന്‍ സീറ്റ് പിടിച്ചത്. റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് നെല്ലിക്കമണ്‍.
 
കോട്ടയം തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മോര്‍കാട് യുഡിഎഫിലെ മായാ മുരളി 315 വോട്ടിന് വിജയിച്ചു. കരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വലവൂര്‍ ഈസ്റ്റ് എല്‍ഡിഎഫ് സ്വതന്ത്രന്‍ രാജേഷ് 33 വോട്ടിന് വിജയിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇരുമാപ്ര യു ഡി എഫിലെ ഡോളി ഐസക് 64 വോട്ടിന് വിജയിച്ചു. മണിമല ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പൂവത്തോലി യുഡിഎഫിലെ എം സി ജേക്കബ് 39 വോട്ടിന് വിജയിച്ചു. പാമ്പാടി ബ്ലോക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് തടത്തില്‍ (കേരള കോണ്‍ഗ്രസ് എം)1170 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന്  യുഡി എഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി മായാ മുരളി 315 വോട്ടിന് വിജയിച്ചു.കോതമംഗലം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിപ്പടി വാ!ര്ഡ് എല്‍ഡിഎഫ് നില നിര്‍ത്തി. ഉപ തെരഞ്ഞെടുപ്പില്‍ സിപിഎമ്മം സ്ഥാനാര്‍ത്ഥി ടിഎം അബ്ദുള്‍ ലത്തീഫ് വിജയിച്ചു. 205 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുംതാസ് ഷാജഹാനെ അബ്ദുള്‍ ലത്തീഫ് പരാജയപ്പെടുത്തിയത് 

കായംകുളം നഗരസഭ എട്ടാം വാര്‍ഡിലേക്ക് നടന്ന  ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എ ഷിജി വിജയിച്ചു. ഇതോടെ ഈ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 73 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. ആലപ്പുഴ കുത്തിയതോട് പഞ്ചായത്തിലെ 12 ആം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി കെ.എസ്. ഷിയാദ് 74 വോട്ടിന് വിജയിച്ചു.മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാര്‍ ഡിവിഷനിലെ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സുരേഷ് കുമാര്‍ കളീക്കല്‍ 954 വോട്ടുകള്‍ക്ക് വിജയിച്ചു.
 
കോലഞ്ചേരി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലാട് വാര്‍ഡില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. തൃശൂര്‍ പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടു മുറി എട്ടാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎ ആസിയ 183 വോട്ടിന് വിജയിച്ചു
കോലഴിയില്‍ യുഡിഎഫിന് വിജയം കോലഴി ഗ്രാമപഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വി.കെ സുരേഷ്‌കുമാര്‍ 165 വോട്ടിന് വിജയിച്ചു.

മലപ്പുറം ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി അഞ്ച് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സീറ്റ് യുഡിഎഫും രണ്ട് സീറ്റ് എല്‍ഡിഎഫും നിലനിര്‍ത്തി. തിരൂര്‍ മംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുസ്ലീം ലീഗിലെ അല്‍ത്താഫ് ഹുസൈന്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷന്‍  ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡി ഫ് സീറ്റ് നിലനിര്‍ത്തി. സിപി എമ്മിലെ അരീക്കോട്ടില്‍ അനിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com