കൈക്കൂലി വാങ്ങി: പിഎഫ് ഓഫിസറെ സിബിഐ അറസ്റ്റ് ചെയ്തു 

പണം കൈമാറുന്നതിനിടെ പിഎഫ് ഓഫിസില്‍ വെച്ച് ഇയാളെ അന്വേഷണസംഘം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
കൈക്കൂലി വാങ്ങി: പിഎഫ് ഓഫിസറെ സിബിഐ അറസ്റ്റ് ചെയ്തു 

കോഴിക്കോട്: വാഹന വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ഓഫിസറെ സിബിഐ പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലം പിഎഫ് മേഖലാ ഓഫിസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ പ്രേമകുമാരനാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. 

പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനമായ പത്തിക്കല്‍ മോട്ടേഴ്‌സ് ഉടമയോട് 50,000 രൂപ കൈക്കൂലി ചോദിച്ച ഓഫിസര്‍ പല തവണ വ്യാപാരിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയുണ്ട്. പണം തന്നില്ലെങ്കില്‍ കുടിശ്ശിക അടയ്ക്കാത്തതിന് നടപടിയെടുക്കുമെന്നായിരുന്നു ഭീഷണി. കൈക്കൂലി തരില്ലെന്ന് പറഞ്ഞതോടെ ഭീഷണി തുടര്‍ന്നു. 

ഇതോടെ വ്യാപാരി സിബിഐക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച കൊച്ചി സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി ദേവരാജനും സംഘവും നല്‍കിയ നോട്ടുകളുമായി വ്യാപാരി ഇന്നലെ പ്രേമകുമാരനെ സമീപിച്ചു.

പണം കൈമാറുന്നതിനിടെ പിഎഫ് ഓഫിസില്‍ വെച്ച് ഇയാളെ അന്വേഷണസംഘം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഓഫിസില്‍ ഉച്ചയ്ക്ക് രണ്ടിനു തുടങ്ങിയ പരിശോധന രാത്രി 9 വരെ നീണ്ടു. വീട്ടിലും പരിശോധന നടത്തി രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. 

പിഎഫ് വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല വ്യാപാരികളെയും പ്രേമകുമാരന്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായി പരാതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com