ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് സ്‌റ്റേ തുടരും; കെഇആര്‍ പരിഷ്‌കരണത്തിന് തടസമില്ലെന്ന് ഹൈക്കോടതി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. സ്‌റ്റേ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് സ്‌റ്റേ തുടരും; കെഇആര്‍ പരിഷ്‌കരണത്തിന് തടസമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. സ്‌റ്റേ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം വിദ്യാഭ്യാസ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സ്റ്റേ തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കഴിഞ്ഞ പതിനേഴിനാണ് ഹൈക്കോടതി തടഞ്ഞത്. അധ്യാപകരും വിവിധ സംഘടനകളും നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആക്ഷേപം.

സ്റ്റേ നീക്കാനാണ് സര്‍ക്കാര്‍ ഹൈക്കോടതി സമീപിച്ചത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു തടഞ്ഞതോടെ കെഇആര്‍ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്റ്റേ നീക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി കെഇആര്‍ പരിഷ്‌കരണത്തിന് തടസമില്ലെന്നു വ്യക്തമാക്കി. സ്റ്റേ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ കെഇആര്‍ പരിഷ്‌കരണത്തിന് തടസമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ഉത്തരവു ഭേദഗതി ചെയ്യാമെന്ന് കോടതി അറിയിച്ചു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ചര്‍ച്ച ചെയ്തുവേണമെന്ന് കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com