'ജയരാജേട്ടന്‍ ഞങ്ങളുടെ കരുത്തും അഭിമാനവും'; വിലക്കൊന്നും വിലപ്പോയില്ല, വീണ്ടും സ്തുതി പാടി 'പിജെ ആര്‍മി'

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട് എന്നാല്‍ പോസ്റ്റില്‍ പറയുന്നത്
'ജയരാജേട്ടന്‍ ഞങ്ങളുടെ കരുത്തും അഭിമാനവും'; വിലക്കൊന്നും വിലപ്പോയില്ല, വീണ്ടും സ്തുതി പാടി 'പിജെ ആര്‍മി'

ഴിഞ്ഞ ദിവസമാണ് തന്റെ പേരിലുള്ള ഫേയ്‌സ്ബുക്ക് പേജിനെതിരേ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്തെത്തിയത്. തനിക്ക് സ്തുതി പാടുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമുണ്ടായ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം പാര്‍ട്ടിക്കുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ പി. ജയരാജനെ സ്തുതിക്കുകയാണ് അദ്ദേഹത്തിന്റെ ആര്‍മി. 

പിജെ ആര്‍മി എന്ന ഫേയ്‌സ്ബുക്ക് പേജിലാണ് ജയരാജനെ പുകഴ്ത്തിയിരിക്കുന്നത്. ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട് എന്നാല്‍ പോസ്റ്റില്‍ പറയുന്നത്. ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടന്‍ എന്നുമാണ് കുറിച്ചിരിക്കുന്നത്. 

ആന്തൂര്‍ വിഷയത്തില്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ വിഭാഗീയത ആളിക്കത്തി നില്‍ക്കുന്നതിന് ഇടയിലാണ് ജയരാജനെ പ്രശംസിച്ച് അദ്ദേഹത്തിന്റെ സേന രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ബിംബമാക്കി മാറ്റുന്നതിന് എതിരേ ഫേയ്‌സ്ബുക്കിലൂടെയാണ് ജയരാജന്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ക്ഷമാപണവുമായി ഗ്രൂപ്പിന്റെ അഡ്മിന്‍ എത്തി. ഇതോടെ പിണറായിയേയും കോടിയേരി ബാലകൃഷ്ണനേയും പ്രശംസിച്ചുള്ള പോസ്റ്റുകളും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് വീണ്ടും പി. ജയരാജനെ സ്തുതിച്ചുകൊണ്ടുള്ള പോസ്റ്റ് എത്തിയത്. 

പിജെ ആര്‍മിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....അതിനെ പ്രധാനമായും മനുഷ്യ സ്‌നേഹം എന്ന ഒറ്റവാക്കിനാല്‍ രേഖപ്പെടുത്തുന്നു.... വെറുപ്പിന്റെ രാഷ്ട്രീയ തണലില്‍ നിന്ന് കൈയ്യറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്‌നേഹത്തിന്റെ ചെങ്കൊടി നല്‍കി... കണ്ണൂരിന്റെ സാന്ത്വന സ്പര്‍ശങ്ങള്‍ക്കും ഉണ്ട് സ:പിജെയുടെ കരുതലുകള്‍.... പണ്ടൊരു തിരുവോണ നാളില്‍ വെട്ടിനുറുക്കപ്പെട്ടയാള്‍, അംഗ പരിമിതനാക്കപ്പെട്ടയാള്‍, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവര്‍ക്കെല്ലാം ഉള്‍ക്കിടിലമായി അവശേഷിക്കുന്ന കയ്യില്‍ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളില്‍ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയില്‍ ഇന്നും കണ്ണൂരിനെ നയിക്കുന്നു...... ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്‌നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്.... എന്നും അഭിമാനത്തോടെ ഞങ്ങള്‍ക്ക് പറയാന്‍ കഴിയും..... ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടന്‍...... അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു.... സ്‌നേഹാഭിവാദ്യങ്ങള്‍ P Jayarajan Kannur
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com