നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: കൊച്ചിയില്‍ 63കാരന് പത്ത് വര്‍ഷം കഠിന തടവ്

പീഡന വിവരം അറിഞ്ഞിട്ടും ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ച നഴ്‌സറി സ്‌കൂള്‍ അധ്യാപിക തമ്മനം സ്വദേശിനി ഷൈനിക്ക് കോടതി 10000 രൂപ പിഴ വിധിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്. 63കാരനായ ഇരുമ്പനം മരുത്താട്ടില്‍ ചന്ദ്രശേഖരനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി പത്ത് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും വിധിച്ചത്.

പീഡന വിവരം അറിഞ്ഞിട്ടും ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ച നഴ്‌സറി സ്‌കൂള്‍ അധ്യാപിക തമ്മനം സ്വദേശിനി ഷൈനിക്ക് (36) കോടതി 10000 രൂപ പിഴ വിധിച്ചു. വിവിധ വകുപ്പുകളിലായി പ്രതിക്ക് 20 വര്‍ഷം ശിക്ഷയുണ്ടെങ്കിലും എല്ലാം കൂടി ഒരുമിച്ച് പത്ത് വര്‍ഷം അനുഭവിച്ചാല്‍ മതി. 2016 നവംബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com