പൊലീസ് സഹകരണ തെരഞ്ഞെടുപ്പ്; ഇടതിന് അടിപതറി, യുഡിഎഫ് പാനലിന് വന്‍ വിജയം

ട്രാഫിക് സ്റ്റേഷനിലെ ടിആര്‍ അജിത്താണ് പ്രസിഡന്റാവുക
പൊലീസ് സഹകരണ തെരഞ്ഞെടുപ്പ്; ഇടതിന് അടിപതറി, യുഡിഎഫ് പാനലിന് വന്‍ വിജയം

തിരുവനന്തപുരം; പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനലിന് മികച്ച വിജയം. ഇടതിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അനുകൂല പാനല്‍ വിജയം നേടിയത്. ട്രാഫിക് സ്റ്റേഷനിലെ ടിആര്‍ അജിത്താണ് പ്രസിഡന്റാവുക. 4046 പേര്‍ വോട്ടു രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 60 ശതമാനത്തില്‍ അധികം വോട്ടു നേടിയാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചത്. 

സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ് അജിത് ഇപ്പോള്‍. നേരത്തേയും പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. സിപിഎം പാനലിലെ മത്സരിച്ച പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു ഉള്‍പ്പെടെ തോറ്റു. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് അനൂകല ഭരണസമിതിയെ 2017ല്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പുതിയ തിരിച്ചയില്‍ കാര്‍ഡ് നല്‍കാനുള്ള നീക്കം കയ്യാങ്കളിയിലേക്കും പൊലീസുകാരുടെ സസ്പന്‍ഷനിലേക്കുമെത്തിയിരുന്നു.

നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചു. കോടതി നിരീക്ഷണത്തിലായിരുന്നു വോട്ടെടുപ്പ്. ശക്തമായ സുരക്ഷാക്രമീകരണത്തോടയാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. പൊലീസ് സഹകരണസംഘം പിടിക്കാനുള്ള ശ്രമം പാളിയത് സിപിഎമ്മിന് തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com