ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ലഭിച്ചില്ല; ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍

ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതതിയില്‍
ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ലഭിച്ചില്ല; ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതതിയില്‍. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് ഇത് കോടതിയില്‍ വ്യക്തമാക്കിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധന തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 

സ്വര്‍ണക്കടത്ത് സംഭവത്തില്‍ സംസ്ഥാനത്തെ കസ്റ്റംസ് നിഷ്‌ക്രിയമാണോയെന്ന് കോടതി ചോദിച്ചു. 83തവണ സ്വര്‍ണം കടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. 

സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറുമായി ബന്ധമുള്ള പ്രകാശ് തമ്പിയും വിഷ്ണവും അറസ്റ്റിലായതിന് പിന്നാലെയാണ് മരണത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.

അപകടം പുനഃസൃഷ്ടിച്ച അന്വേഷണ സംഘം പ്രാകശ് തമ്പിയെയും വിഷ്ണുവിനെയും ചോദ്യം ചെയ്തു. അപകടത്തിന് മുമ്പ് ബാലഭാസ്‌കറും ഡ്രൈവര്‍ അര്‍ജുനും ജ്യൂസ് കുടിച്ച കടയിലെ സിസിടിടി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി ശേഖരിച്ച് പരിശോധിച്ചതും സംശയങ്ങളുയര്‍ത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com