മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെ ഇഴച്ചില്‍; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

മംഗലാപുരം എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി അശോക് കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്
മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെ ഇഴച്ചില്‍; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ അഴിഞ്ഞാടിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മംഗലാപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിബി ബിജുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

മംഗലാപുരം എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി അശോക് കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവത്തിനാസ്പദമായ സംഭവം. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലില്‍ വിജയിച്ചെന്ന വാര്‍ത്ത കേട്ടതിന് പിന്നാലെയാണ് മദ്യപിച്ച് ലക്കുകെട്ട് ബിജു ആഘോഷം ആരംഭിച്ചത്. ആ ആഘോഷം സസ്‌പെന്‍ഷനിലേക്കുമെത്തി. അലക്ഷ്യമായി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ബിജുവിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ അവിടെ കിടന്നായി ബഹളം. നിലത്ത് കിടന്ന് ഇഴഞ്ഞ് ബഹളം വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് മംഗലാപുരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതിന് പുറമെ, വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com