ആര്‍എസ്എസുമായി 23 വര്‍ഷത്തെ അടുപ്പം; ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ എന്ന് ജേക്കബ് തോമസ്

23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ്.
ആര്‍എസ്എസുമായി 23 വര്‍ഷത്തെ അടുപ്പം; ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ എന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: 23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒയാണ് ആര്‍എസ്എസ്. 1996ല്‍ മൈസൂരിലെ ഒരു സ്‌കൂളില്‍ വച്ചാണ് ആര്‍എസ്എസുമായുള്ള ബന്ധം തുടങ്ങിയതെന്നും 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് തോമസ് പറഞ്ഞു.  ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തില്‍ ആര്‍എസ്എസ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് അത് തൊട്ടു കൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടേയെന്നും ജേക്കബ് തോമസ് ചോദിച്ചു. 

സ്ഥാനമാനങ്ങള്‍ വേണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ പിണറായി വിജയനോട് അടുത്തു നില്‍ക്കാമായിരുന്നു. പിണറായി വിജയനുമായി അടുത്ത് നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. താനും പിണറായിയും തമ്മില്‍ തെറ്റിയിട്ടില്ലെന്നും ഇപ്പോഴും നല്ല ബന്ധമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com