കുപ്പിവളപ്പൊട്ട് യുവതിയുടെ ഉള്ളം കൈയിലിരുന്നത് 32 വർഷത്തോളം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ നീക്കി

മൂന്ന് പതിറ്റാണ്ടോളം യുവതിയുടെ ഉള്ളം കൈയിലിരുന്ന വളപ്പൊട്ട് നീക്കം ചെയ്തു
കുപ്പിവളപ്പൊട്ട് യുവതിയുടെ ഉള്ളം കൈയിലിരുന്നത് 32 വർഷത്തോളം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ നീക്കി

പഴയന്നൂർ: മൂന്ന് പതിറ്റാണ്ടോളം യുവതിയുടെ ഉള്ളം കൈയിലിരുന്ന വളപ്പൊട്ട് നീക്കം ചെയ്തു. വെള്ളാർകുളം സ്വ​ദേശിനിയായ യുവതിയുടെ വലതു കൈയിലെ തള്ള വിരലിനോട് ചേർന്നിരുന്ന കുപ്പിവളപ്പൊട്ട് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്. 

14 വയസുള്ളപ്പോൾ കല്ലിൽ തുണി കഴുകുന്നതിനിടെ കൈയിലെ കുപ്പിവള പൊട്ടി. ചോരയൊലിക്കുന്ന കൈയിൽ നിന്ന് വളപ്പൊട്ട് വലിച്ചെടുത്തെങ്കിലും കൈവെള്ളയിൽ കയറിയതിന്റെ ബാക്കി അവിടെത്തന്നെ പൊട്ടി ഇരുന്നത് അറിഞ്ഞില്ല. 

പഠന കാലത്ത് എഴുതുമ്പോൾ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. അടുത്തിടെ വേദന കൂടിയതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. 

തുടർ പരിശോധനയിൽ കണ്ടെത്തിയ വളപ്പൊട്ട് ശസ്ത്രക്രിയയിലൂടെ നീക്കി. പൊടിയാതെ 32 വർഷത്തോളം കൈയിലിരുന്ന വളപ്പൊട്ടിന് ഒന്നര സെന്റീ മീറ്റർ നീളമുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com