കൈക്കൂലി ആരോപണം: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാർക്ക് സസ്‌പെന്‍ഷന്‍ 

അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് എന്നിവർക്കെതിരെയാണ് നടപടി
കൈക്കൂലി ആരോപണം: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാർക്ക് സസ്‌പെന്‍ഷന്‍ 

കൊച്ചി: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം. വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി. സുനില്‍ ചന്ദ്രന്‍ എന്നിവർക്കെതിരെയാണ് നടപടി. 

പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോക്ടര്‍മാരേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചത്. ഇരുവരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലടക്കം വാർത്തയായതിന് പിന്നാലെയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരമാണ് നടപടി. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം  നടത്താനും റിപ്പോർട്ട് സമര്‍പ്പിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com