പീരുമേട് കസ്റ്റഡിമരണം: ജയില്‍ അധികൃതരുടെ പങ്ക് തെളിയുന്നു, ഡോക്ടര്‍മാര്‍ക്കും വീഴ്ചപറ്റി

നാലു ദിവസത്തെ അനധികൃത കസ്റ്റഡി എസ്പിയുടെയും ഡിവൈഎസ്പിയുടെയും അറിവോടെ എന്ന് വിവരം. 
പീരുമേട് കസ്റ്റഡിമരണം: ജയില്‍ അധികൃതരുടെ പങ്ക് തെളിയുന്നു, ഡോക്ടര്‍മാര്‍ക്കും വീഴ്ചപറ്റി

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് തെളിയുന്നു. നാലു ദിവസത്തെ അനധികൃത കസ്റ്റഡി എസ്പിയുടെയും ഡിവൈഎസ്പിയുടെയും അറിവോടെ എന്ന് വിവരം. 

അവശനായ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പില്ലെന്നും പരാതിയുണ്ട്. സാധാരണ ഒപിയില്‍ പരിശോധിച്ച ശേഷം പൊലീസുകാര്‍ക്കൊപ്പം വിടുകയായിരുന്നു. തന്നെ പൊലീസുകാര്‍ മര്‍ദിച്ചിരുന്നു എന്ന് രാജ്കുമാര്‍ പൊലീസുകാരോട് പറഞ്ഞിരുന്നു.

ജൂണ്‍ 15ന് രാത്രി ഒമ്പതിനാണ് കുഴഞ്ഞുവീണ പ്രതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവശനിലയിലായ ഇയാളെ ഡോക്ടര്‍ നിരീക്ഷണത്തില്‍ വെച്ചു. 16ന് രാവിലെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇടുക്കി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കാന്‍ പ്രതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പൊലീസ് വാങ്ങി. ഈ റിപ്പോര്‍ട്ടില്‍ എല്ലുരോഗവിദഗ്ധനെ കാണിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ പ്രതി തീര്‍ത്തും അവശനായിരുന്നെന്നും മൊഴിയുണ്ട്.

ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുക്കും. 18, 19 തീയതികളിലാണ് രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com