മഴ വൈകിപ്പിക്കുന്നത് ‘വായു’; തിങ്കളാഴ്ചയോടെ ശക്തമാകും

കേരളത്തിൽ ഈയിടെയുണ്ടായ ‘വായു’ ചുഴലിക്കാറ്റാണു മഴ വൈകിപ്പിക്കുന്നതെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം
മഴ വൈകിപ്പിക്കുന്നത് ‘വായു’; തിങ്കളാഴ്ചയോടെ ശക്തമാകും

തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിക്കാൻ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മുതലേ കനത്ത മഴയ്ക്കു സാധ്യതയുള്ളൂ എന്നാണ് പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. ജൂണിൽ ഇതുവരെ ലഭിച്ച മഴ ശരാശരിയിലും 35ശതമാനം കുറവാണ്.

കേരളത്തിൽ ഈയിടെയുണ്ടായ ‘വായു’ ചുഴലിക്കാറ്റാണു മഴ വൈകിപ്പിക്കുന്നതെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഇല്ലാതായി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാനും വൈകി. അടുത്തയാഴ്ചയോടെ ഈ ഘടകങ്ങളെല്ലാം ഒത്തുവരുമെന്നും അപ്പോൾ മഴ കനക്കുമെന്നുമാണു പ്രവചനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com