രജിസ്റ്റർ വിവാഹം 'രഹസ്യ'മാക്കാമെന്ന ചിന്ത ഇനി വേണ്ട ; ഫോ​ട്ടോയും വിലാസവും ഇനി വെബ്​സൈറ്റിൽ 

അ​പേ​ക്ഷ​ക​രു​ടെ ഫോട്ടോ​യും വി​ലാ​സ​വും ഇ​നി രജിസ്ട്രേഷൻ വകുപ്പിന്റെ വെ​ബ്​​സൈ​റ്റി​ൽ കാ​ണാനാകും
രജിസ്റ്റർ വിവാഹം 'രഹസ്യ'മാക്കാമെന്ന ചിന്ത ഇനി വേണ്ട ; ഫോ​ട്ടോയും വിലാസവും ഇനി വെബ്​സൈറ്റിൽ 

തി​രു​വ​ന​ന്ത​പു​രം: രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിലെ അറിയിപ്പ് കീറിമാറ്റി രഹസ്യം സൂക്ഷിക്കുന്ന പഴയ രീതി ഇനി നടപ്പില്ല. പ്ര​ണ​യ​മാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും ര​ജി​സ്​​റ്റ​ർ വി​വാ​ഹം ഇ​നി ര​ഹ​സ്യ​മ​ല്ല. അ​പേ​ക്ഷ​ക​രു​ടെ ഫോട്ടോ​യും വി​ലാ​സ​വും ഇ​നി രജിസ്ട്രേഷൻ വകുപ്പിന്റെ വെ​ബ്​​സൈ​റ്റി​ൽ കാ​ണാനാകും. ര​ജി​സ്​​ട്രാ​ർ ഓഫീസിലെ നോ​ട്ടീ​സ്​ ബോ​ർ​ഡി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന അ​റി​യി​പ്പാ​ണ്​ ഇ​നി ചിത്രം സഹിതം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുക. 

സ്പെഷ​ൽ മാ​ര്യേ​ജ്​ ആ​ക്ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രു​ടെ വി​വ​ര​മാ​ണ്​ ഫോ​ട്ടോ​സ​ഹി​തം വെ​ബ്സെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീകരിച്ചിട്ടുള്ളത്. വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ച്ച് വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ആ​ക്ഷേ​പം സ്വീ​ക​രി​ച്ച് തീ​ർ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ നി​ല​വി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ച​ശേ​ഷം, വി​വ​രം അറിയിച്ചുകൊണ്ട് വകുപ്പിന്റെ ബോർഡിൽ തൂക്കുന്ന നോട്ടീസ് മണിക്കൂറുകൾക്കകം അപ്രത്യക്ഷമാകുന്നതായി പരാതികൾ വ്യാപകമായിരുന്നു. 

ഇതേത്തുടർന്നാണ് വി​വാ​ഹ ര​ജി​സ്ട്രേഷൻ നോ​ട്ടീ​സ്​ വ​കു​പ്പി​ന്റെ വെ​ബ്സൈ​റ്റി​ൽ പ്ര​ദ്ധീ​ക​രി​ക്കാ​ൻ തീരുമാനിച്ചത്. സൈ​റ്റി​ൽ സ്​​പെ​ഷ​ൽ മാ​ര്യേ​ജ് നോ​ട്ടീ​സ്​ പ​രി​ശോ​ധി​ച്ചാ​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സു​ക​ളി​ലും വി​വാ​ഹ ര​ജി​സ്ട്രേഷൻ നോ​ട്ടീ​സ്​ ന​ൽ​കി​യ​വ​രു​ടെ വി​വ​രം ഫോ​ട്ടോ സ​ഹി​തം അ​റി​യാ​നാകും. അ​തേ​സ​മ​യം, വി​ദേ​ശി​ക​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​ങ്കീ​ർ​ണ​ത​ക​ൾ നിലനിൽക്കുക​യാ​ണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com