രാജ്കുമാറിന്റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കം, മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നു'; ഡോക്ടറുടെ മൊഴി

ജൂണ്‍ 19ന് ഒപി ടിക്കറ്റെടുത്തതിന് രേഖകളുണ്ടെങ്കിലും അന്ന് ചികിത്സിച്ചതിന് രേഖകളില്ല
രാജ്കുമാറിന്റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കം, മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നു'; ഡോക്ടറുടെ മൊഴി

ഇടുക്കി; പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിന്റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. രാജ്കുമാറിന്റെ മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ മൊഴിയില്‍ പറയുന്നു. ജൂണ്‍ 19ന് ഒപി ടിക്കറ്റെടുത്തതിന് രേഖകളുണ്ടെങ്കിലും അന്ന് ചികിത്സിച്ചതിന് രേഖകളില്ല. 

രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നാലു ദിവസത്തോളം അനധികൃതമായി കസ്റ്റഡിയില്‍ വെച്ചു എന്നായിരുന്നു കണ്ടെത്തല്‍. നടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് സംഘം നിഗമനത്തിലെത്തിയത്. ക്രൂരമര്‍ദനത്തിന് വിധേയനായ രാജ്കുമാറിന് ആവശ്യമായ വൈദ്യസഹായവും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com