വനിത തടവുകാരുടെ ജയില്‍ ചാട്ടം; ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍, രണ്ട് താല്‍ക്കാലിക വാര്‍ഡന്‍മാരെ പിരിച്ചുവിട്ടു

വനിത തടവുകാരുടെ ജയില്‍ ചാട്ടം; ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍, രണ്ട് താല്‍ക്കാലിക വാര്‍ഡന്‍മാരെ പിരിച്ചുവിട്ടു

ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നും ശില്‍പ്പയും സന്ധ്യയും മതില്‍ ചാടി രക്ഷപ്പെട്ടത്

തിരുവനന്തപുരം; അട്ടക്കുളങ്ങരയില്‍ വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരേ നടപടി. ജോലിയില്‍ വീഴ്ചവരുത്തിയത് ജയില്‍ സൂപ്രണ്ട് ഒ വി വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ രണ്ട്  താല്‍ക്കാലിക വാര്‍ഡന്‍മാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നും ശില്‍പ്പയും സന്ധ്യയും മതില്‍ ചാടി രക്ഷപ്പെട്ടത്. ഊര്‍ജിതമായ തിരച്ചിലിന് ഒടുവില്‍ ശില്‍പയുടെ വീടിന് സമീപത്തു നിന്ന് ഇരുവരേയും പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിനെതിരേ നടപടിയെടുത്തത്. 

പാങ്ങോട് സ്വദേശിയായ ശില്‍പ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. 

ജയില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞിരുന്നു. ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. വേഗം പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ജയില്‍ ചാടാന്‍ തീരുമാനിച്ചെന്നും യുവതികള്‍ മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com