സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്ത് ആരംഭിച്ചു; സര്‍ക്കാര്‍ സ്‌കൂളില്‍ ഇടിക്കൂട് ഒരുക്കി ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്തെ പെരിനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു
സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്ത് ആരംഭിച്ചു; സര്‍ക്കാര്‍ സ്‌കൂളില്‍ ഇടിക്കൂട് ഒരുക്കി ജില്ലാ പഞ്ചായത്ത്

കൊല്ലം: സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്തെ പെരിനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അക്കാദമി ആരംഭിച്ചിരിക്കുന്നത്. പൂര്‍ണ സജ്ജീകരണങ്ങളോടെയാണ് ഇടിക്കൂട് ഒരുക്കിയിട്ടുള്ളത്. അടുത്ത മാസം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അമച്വര്‍ ബോക്‌സിങ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം.

25 ലക്ഷം രൂപയാണ് പദ്ധതിക്കായി ആകെ ചെലവായത്. 15 ലക്ഷം രൂപ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും 10 ലക്ഷം മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിച്ചു. ജില്ലയിലെ ഏത് സ്‌കൂളുകളിലേയും ബോക്‌സിങ് ആഭിമുഖ്യമുള്ള കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നേടാം. പരിശീലകനെ നിയമിച്ചു. കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ട്രെയിനറുടെ നേതൃത്വത്തില്‍ സിലക്ഷനും നടത്തും.

പരിശീലനം പൂര്‍ണമായും സൗജന്യമാണ്. കുട്ടികള്‍ക്കുള്ള ലഘുഭക്ഷണം ജില്ലാ പഞ്ചായത്ത് നല്‍കും. രാവിലെയും വൈകിട്ടുമായി അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. മേല്‍ക്കൂരയുള്ള ബോക്‌സിങ് റിങ്, ഗ്ലൗസുകള്‍, ഹെഡ് ഗാര്‍ഡുകള്‍, പഞ്ചിങ് ഗ്ലൗസ്, പഞ്ചിങ് പാഡുകള്‍ തുടങ്ങിയ പരിശീലന സാമഗ്രികളെല്ലാം ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com