സംസ്ഥാനത്ത് ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; വൈകിയോടുന്ന ട്രെയിനുകള്‍ ഇവ

നിയന്ത്രണത്തിന്റെ ഭാഗമായി എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചര്‍ ഞായറാഴ്ച റദ്ദാക്കി
സംസ്ഥാനത്ത് ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; വൈകിയോടുന്ന ട്രെയിനുകള്‍ ഇവ

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. 

നിയന്ത്രണത്തിന്റെ ഭാഗമായി എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചര്‍ ഞായറാഴ്ച റദ്ദാക്കി. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ശനിയാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി ഞായറാഴ്ച എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. 

കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, എറണാകുളം-ഷൊര്‍ണൂര്‍ ട്രെയ്‌നുകള്‍ ശനിയാഴ്ചയും, ഷൊര്‍ണൂര്‍-എറണാകുളം, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചയും തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗീകമായി റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ഞായറാഴ്ച തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂര്‍ വൈകി ഉച്ചകഴിഞ്ഞ് 3.55ന് സര്‍വീസ് ആരംഭിക്കും. 

മുളങ്കുന്നത്തുകാവ്-പൂങ്കുന്നം-തൂശൂര്‍ സെക്ഷനില്‍ ഞായറാഴ്ച മാംഗളൂര്‍-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ അരമണിക്കൂര്‍ പിടിച്ചിടും. ബാംഗ്ലൂര്‍-കൊച്ചുവേളി 50 മിനിറ്റും, മുംബൈ-കന്യാകുമാരി 40 മിനിറ്റും, നിസാമുദ്ദീന്‍-തിരുവനന്തപുരം 30 മിനിറ്റും, കാരയ്ക്കല്‍-എറണാകുളം ഒരു മണിക്കൂര്‍ 50 മിനിറ്റും പിടിച്ചിടും. 

തിരുവനന്തപുരം-മംഗലാപുരം 20 മിനിറ്റും, ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ അരമണിക്കൂറും, കൊച്ചുവേളി-മാംഗളൂര്‍ 30 മിനിറ്റും, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ 30 മിനിറ്റും, കൊച്ചുവേളി-നിലമ്പൂര്‍ 30 മിനിറ്റും, തിരുവനന്തപുരം-മാംഗളൂര്‍ 30 മിനിറ്റും, തിരുവനന്തപുരം-മധുര 30 മിനിറ്റും, പുനലൂര്‍-ഗുരുവായൂര്‍ 20 മിനിറ്റും നിയന്ത്രണത്തിന്റെ ഭാഗമായി നിര്‍ത്തിയിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com