സ്‌കൂള്‍ യൂണിഫോം ട്രൗസേഴ്‌സ് പോര, പാന്റ്‌സ് തന്നെ വേണമെന്ന് ലീഗ് എംഎല്‍എ; വിദ്യാഭ്യാസ മന്ത്രിക്കു കത്തു നല്‍കി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളുടെ യൂണിഫോം ആയി ട്രൗസേഴ്‌സ് പോരെന്നും പാന്റ് തന്നെ വേണമെന്നും മുസ്ലിം ലീഗ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളുടെ യൂണിഫോം ആയി ഷോര്‍ട്ട് ട്രൗസേഴ്‌സ് പോരെന്നും പാന്റ്‌സ് തന്നെ വേണമെന്നും മുസ്ലിം ലീഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടോട്ടിയില്‍നിന്നുള്ള ലീഗ് എംഎല്‍എ ടിവി ഇബ്രാഹിം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനു കത്തു നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി പ്രകാരം വിതരണം ചെയ്ത തുണി പാന്റസ് തുന്നാന്‍ മാത്രം ഇല്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഷോര്‍ട്ട് ട്രൗസേഴ്‌സ് തുന്നാനുള്ള യൂണിഫോം ആണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ യൂണിഫോം പാന്റസ് തന്നെയായി നിശ്ചയിക്കണമെന്ന് കത്തില്‍ പറയുന്നു.

മദ്രസകളില്‍ മതപഠനത്തിന് എത്തുമ്പോള്‍ മുട്ടു മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ചട്ടം. പാന്റ്‌സ് ധരിച്ചു മദ്രസയില്‍ വരുന്ന കുട്ടികള്‍ക്ക് ആ വസ്ത്രം ധരിച്ചുതന്നെ സ്‌കൂളുകളിലും പോവാനാവുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com