സ്വകാര്യബസ് സമരം; നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി, ഓരോ ദിവസവും ഒന്‍പത് ലക്ഷം രൂപ അധികവരുമാനം

കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനത്തില്‍ ഒന്‍പത് ലക്ഷം രൂപയുടെ വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു.
സ്വകാര്യബസ് സമരം; നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി, ഓരോ ദിവസവും ഒന്‍പത് ലക്ഷം രൂപ അധികവരുമാനം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്.  ഈ സാഹചര്യത്തില്‍ വന്‍ നേട്ടം കൊയ്യുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ദിവസവരുമാനത്തില്‍ ഒന്‍പത് ലക്ഷം രൂപയുടെ വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു.

സമരം തുടങ്ങിയ തിങ്കള്‍ മുതല്‍ വ്യാഴംവരെ 45 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധികമായി ലഭിച്ചത്. സമരത്തെ തുടര്‍ന്ന് നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബെംഗളൂരു റൂട്ടില്‍ മാത്രം അധികമായി ഓടുന്നുണ്ട്. അന്തസംസ്ഥാന സ്വകാര്യബസുകളില്‍ ഒരു വിഭാഗം വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്ന് ബുക്കിങ് ആരംഭിച്ചെങ്കിലും പിന്നീട് നിര്‍ത്തി വയ്ക്കുകയായിരുന്നു.

ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ തിരക്ക് പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ കര്‍ണാടക, തമിഴ്‌നാട്, കേരള ആര്‍ടിസികള്‍ ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള റൂട്ടുകളിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കും. 

അതിനിടെ, സംസ്ഥാന സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകള്‍ തേടുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നല്‍കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com