3 ബൈക്കുകളില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി; യുവതിയെ കണ്ടെത്താനായില്ല

3 ബൈക്കുകളില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി; യുവതിയെ കണ്ടെത്താനായില്ല

കോട്ടയം സ്വദേശിനിയായ യുവതിയെ കണ്ടെത്താനായില്ല - അന്വേഷണം ഈര്‍ജ്ജിതമാക്കി പൊലീസ്‌ 

കൊച്ചി: ഇന്‍ഫോ പാര്‍ക്ക് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളിലിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നതെന്ന് സംശയിക്കുന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

വെള്ളിയാഴ്ച രാത്രി അപകടസ്ഥലത്തുനിര്‍ത്താതെ പോയ കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സഹപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

കോട്ടയം സ്വദേശിനിയായ യുവതിയുടെ വിലാസം പൊലീസിന് ലഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ യുവതിയും യുവാവും ഇന്‍ഫോ പാര്‍ക്ക് റോഡിലെ ഹോട്ടല്‍ വളപ്പില്‍ നിന്നു പുറത്തേക്ക് വരുമ്പോഴാണ് ഇവരുടെ കാര്‍ മൂന്ന് ബൈക്കുകളില്‍ ഇടിച്ചത്. കാര്‍ ഓടിച്ചിരുന്നത് യുവതിയാണെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. 

അമിതവേഗത്തില്‍ വാഹമനമോടിച്ച് അപകടം സൃഷ്ടിച്ചതിനും അപകടം ബോധ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയതിനുമാണ് കേസ്. കസ്റ്റഡിയിലെടുത്ത കാര്‍ വിട്ടുകൊടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com