ആദിവാസി വയോധികന്റെ മരണകാരണം വിഷമദ്യമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മദ്യത്തില്‍ കീടനാശിനി മനഃപൂര്‍വം ഒഴിച്ചു കഴിച്ചതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്
ആദിവാസി വയോധികന്റെ മരണകാരണം വിഷമദ്യമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: പാലക്കാട് ആദിവാസി വയോധികന്റെ മരണത്തിന് കാരണമായത് വിഷമദ്യമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചെമ്പിലി ആദിവാസി കോളനിയിലെ കൊളന്തന്‍(68) മരിച്ചത് കീടനാശിനി ഉള്ളില്‍ച്ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. 

മദ്യത്തില്‍ കീടനാശിനി മനപൂര്‍വം ഒഴിച്ചു കഴിച്ചതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മെഥനോളിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലാത്തതിനാല്‍ വിഷമദ്യമല്ല മരണകാരണം എന്നായിരുന്നു നേരത്തെ തന്നെ പൊലീസിന്റേയും എക്‌സൈസിന്റേയും നിഗമനം. 

വിഷമദ്യമാണ് ശരീരത്തിനകത്ത് ചെന്നിട്ടുള്ളത് എങ്കില്‍ അതിലൂടെ കാഴ്ച ശക്തി നഷ്ടപ്പെടും. രൂക്ഷമായ ഗന്ധവും അനുഭവപ്പെടും. എന്നാല്‍ കൊളന്തനിലോ, മറ്റ് രണ്ട് പേരിലുമോ ഈ ലക്ഷണങ്ങള്‍ ഉണ്ടായില്ല. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിക്കാനുള്ള സാധ്യതയില്ലെന്ന് കൊളന്തന്റെ കുടുംബം പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

കൊളന്തനൊപ്പം മദ്യപിച്ച സുഹൃത്തുക്കളായ നാരായണനേയും, ഗോപാലനേയും വാര്‍ഡിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് കൊളന്തനെ ബോധരഹിതനായി റോഡരികില്‍ കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com