കനത്ത മഴയ്ക്ക് സാധ്യത ; ശക്തമായ കാറ്റും ഉയർന്ന തിരമാലകളും വീശിയടിക്കും ; മുന്നറിയിപ്പ്

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റ തിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജൂലൈ ഒന്ന് രാത്രി ‌11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

ജൂൺ 30ന് മധ്യ- പടിഞ്ഞാറൻ അറബിക്കടലിലും, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരത്തും ജാഗ്രത പാലിക്കണം. ജൂലൈ ഒന്നു മുതൽ രണ്ടു വരെ മധ്യ- പടിഞ്ഞാറൻ അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും ജാഗ്രത വേണം. ജൂലൈ നാലു വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും ,അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ജാഗ്രത പാലിക്കണമെന്നും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com