കാട്ടിനുള്ളിൽ വായനാ വസന്തം തീർത്ത അധ്യാപകനേയും ചായക്കടക്കാരനേയും ഓർത്തെടുത്ത് നരേന്ദ്ര മോദി; ഇടുക്കിയിലെ അക്ഷര ലൈബ്രറി മൻ കി ബാത്തിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2019 08:25 PM  |  

Last Updated: 30th June 2019 08:25 PM  |   A+A-   |  

65313110_2285337281562288_606358814219829248_n

 

ന്യൂഡൽഹി: ഇടുക്കിയിലെ അക്ഷര ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് മാസത്തെ ഇടവേളയ്‍ക്ക് ശേഷം പുനരാരംഭിച്ച പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ലൈബ്രറിയുടെ കാര്യം ഓർത്തെടുത്തത്. വായനയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. 

പ്രധാനമന്ത്രി പരാമർശിച്ച ലൈബ്രറിയെക്കുറിച്ച്  കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ തന്റ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കുന്നുണ്ട്. ഇടുക്കിയിലെ പ്രൈമറി സ്കൂളധ്യാപകനായ പികെ മുരളീധരനും ചായക്കടക്കാരനായ പിവി ചിന്ന തമ്പിയും ചേർന്ന് ഇടുക്കിയിലെ വനത്തിലുള്ളിലുള്ള ഒരു ലൈബ്രറിക്കു വേണ്ടി നടത്തിയ പ്രയത്നങ്ങളാണ്, ഏതോ മാസികയിൽ വായിച്ച ഓർമ്മയിൽ നിന്നും ഓർത്തെടുത്ത് പ്രധാനമന്ത്രി പറഞ്ഞതെന്ന് മുരളീധരൻ പറയുന്നു. 

ഇന്ന് ഈ ലൈബ്രറി ആദിവാസി കുട്ടികൾക്ക് മാത്രമല്ല നാട്ടുകാർക്ക് മുഴുവൻ വഴികാട്ടിയാണ്. വായന എന്ന അനുഭവത്തെക്കുറിച്ചാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി വാചാലനായത്. ബൊക്കയല്ല ബുക്കാണ് നമ്മൾ പരസ്പരം സമ്മാനിക്കേണ്ടത് എന്നു പറഞ്ഞു തുടങ്ങിയ ഭാഗത്തിൽ, വായന എന്ന അനുഭവത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തിനിടയിലാണ് പ്രധാനമന്ത്രി ഇടുക്കിയിലെ എടമനക്കുടിയിൽ പികെ മുരളീധരൻ എന്ന വിശിഷ്ടാധ്യാപകന്റെയും ചായക്കടക്കാരനായ പിവി ചിന്ന തമ്പിയെയും പരാമർശിച്ചതെന്നും അദ്ദേഹം കുറിച്ചു. 

വി മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രധാനമന്ത്രിയുടെ മനസ്സു പറഞ്ഞതിൽ ഇടുക്കിയിലെ അക്ഷര ലൈബ്രറിയും.
ഇടുക്കിയിലെ പ്രൈമറി സ്കൂളധ്യാപകനായ പി കെ മുരളീധരനും ചായക്കടക്കാരനായ പി.വി ചിന്ന തമ്പിയും ചേർന്ന് ഇടുക്കിയിലെ വനത്തിലുള്ളിലുള്ള ഒരു ലൈബ്രറിക്കു വേണ്ടി നടത്തിയ പ്രയത്നങ്ങളാണ്, ഏതോ മാസികയിൽ വായിച്ച ഓർമ്മയിൽ നിന്നും ഓർത്തെടുത്ത് പ്രധാനമന്ത്രി പറഞ്ഞത്. ചാക്കിൽ ചുമന്ന് കൊണ്ട് വന്നാണ് പുസ്തകങ്ങൾ വനത്തിനുള്ളിലെ അക്ഷര എന്ന ലൈബ്രറിയിലേക്ക് എത്തിച്ചിരുന്നതത്രെ. ഇന്നീ ലൈബ്രറി ആദിവാസി കുട്ടികൾക്ക് മാത്രമല്ല നാട്ടുകാർക്ക് മുഴുവൻ വഴികാട്ടിയാണ്. വായന എന്ന അനുഭവത്തെക്കുറിച്ചാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി വാചാലനായത്. ബൊക്കയല്ല ബുക്കാണ് നമ്മൾ പരസ്പരം സമ്മാനിക്കേണ്ടത് എന്നു പറഞ്ഞു തുടങ്ങിയ ഭാഗത്തിൽ, വായന എന്ന അനുഭവത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തിനിടയിലാണ് പ്രധാനമന്ത്രി ഇടുക്കിയിലെ എടമനക്കുടിയിൽ പി കെ മുരളീധരൻ എന്ന വിശിഷ്ടാധ്യാപകന്റെയും ചായക്കടക്കാരനായ പി വി ചിന്ന തമ്പിയെയും പരാമർശിച്ചത്. കേരളത്തിലെ ഒരു ലൈബ്രറിയുടെ ചരിത്രം ഓർമ്മിക്കുന്നതു വഴി കേരളത്തിലെയെന്നല്ല രാജ്യത്തിലെ ഒരോ കോണിലേയും ക്രിയാത്മകമായ കാര്യങ്ങളെ എത്ര സൂക്ഷമമായാണ് പ്രധാനമന്ത്രി വിലയിരുത്തുന്നത് എന്നതാണ് വ്യക്തമാവുന്നുന്നത്.