തിരുവനന്തപുരത്ത് എത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി

വിദേശവനിതയെ കാണാതായതായി പരാതി.
തിരുവനന്തപുരത്ത് എത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: വിദേശവനിതയെ കാണാതായതായി പരാതി. തിരുവനന്തപരത്ത് എത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്‌സിനെയാണ് കാണാതായത് എന്ന് ജര്‍മന്‍ കോണ്‍സുലേറ്റ് പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് ഏഴിന് ലിസ തിരുവനനന്തപുരം വിമാനത്താവളത്തില്‍ എത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ നാട്ടിലേക്ക് മടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com