പാലത്തിന്റെ വിടവിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ വീണു; അത്ഭുതകരമായ രക്ഷപ്പെടല്‍

പാലത്തിന്റെ വിടവിലൂടെ പുഴയിലേക്ക് വീണ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു
പാലത്തിന്റെ വിടവിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ വീണു; അത്ഭുതകരമായ രക്ഷപ്പെടല്‍

മലപ്പുറം: പാലത്തിന്റെ വിടവിലൂടെ പുഴയിലേക്ക് വീണ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലത്തിങ്ങലിലെ പഴയ പാലത്തിലെ സ്‌ലാബിന്റെ വിടവിലൂടെ കടലുണ്ടിപ്പുഴയില്‍ വീണ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് രക്ഷപ്പെട്ടത്. പുഴയുടെ തീരത്തേക്ക് നീന്തിയ ബാലനെ, പുതിയ പാലത്തിന്റെ പണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ വലിച്ചുകയറ്റുകയായിരുന്നു.

പുതിയ പാലത്തിന്റെ പണി നോക്കി, പഴയ പാലത്തിലൂടെ നടക്കുകയായിരുന്നു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍. കാലപ്പഴക്കം കൊണ്ട് പാലത്തിന്റെ നടപ്പാതയിലെ സ്‌ലാബില്‍ വിടവുണ്ട്. മുന്‍പിലെ ബാലന്‍ അതിലൂടെ താഴേക്കു വീഴുകയായിരുന്നു. പുഴയില്‍ പാറയുള്ള ഭാഗത്താണ് വീണത്. ഏതാനും ദിവസം മുന്‍പു വരെ അവിടെ വെള്ളമുണ്ടായിരുന്നില്ല. 

മഴ പെയ്ത് വെള്ളം കയറിയിരുന്നതിനാല്‍ പാറയിലടിച്ച് ഉണ്ടാകാമായിരുന്ന അപകടം ഒഴിവായി.കൊല്‍ക്കത്ത സ്വദേശികളായ ഉമിത് ചന്ദ്, കാജല്‍ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. പരുക്കൊന്നുമില്ലാത്തതിനാല്‍ ബാലന്‍ വീട്ടിലേക്കു പോയി. ന്യൂ ചാലഞ്ച് ക്ലബ് പ്രവര്‍ത്തര്‍ പുതിയ സ്ലാബിട്ട് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com