ലാഭം 167 കോടി; പ്രളയത്തില്‍ മുങ്ങിയില്ല, കുതിപ്പ് തുടര്‍ന്ന് സിയാല്‍

പ്രളയത്തെ തുടര്‍ന്ന് 15 ദിവസമാണ് വിമാനത്താവളം അടച്ചിട്ടിരുന്നത്
ലാഭം 167 കോടി; പ്രളയത്തില്‍ മുങ്ങിയില്ല, കുതിപ്പ് തുടര്‍ന്ന് സിയാല്‍

കൊച്ചി; മഹാപ്രളയം മൂടിയതോടെ കഴിഞ്ഞ വര്‍ഷം കേരളത്തിന് അത്ര സുഖമുള്ള ഓര്‍മയാണ്. നിരവധി മേഖലകളെയാണ് പ്രളയം ബാധിച്ചത്. എന്നാല്‍ പ്രളയത്തില്‍ മുങ്ങിയിട്ടും ലാഭത്തില്‍ കുതിപ്പ് തുടര്‍ന്നിരിക്കുകയാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി(സിയാല്‍). 166.92 കോടി രൂപയുടെ ലാഭമാണ് സിയാല്‍ നേടിയത്. ആകെ വിറ്റുവരവ് 650.34 കോടിരൂപയായിരുന്നു. മുട്ടത്തറ സ്വദേശി ബിജുവിനെ ആക്രമിച്ചാണ് 400 ഗ്രാം സ്വര്‍ണം കവര്‍ന്നത്. 

പ്രളയത്തെ തുടര്‍ന്ന് 15 ദിവസമാണ് വിമാനത്താവളം അടച്ചിട്ടിരുന്നത്. വിമാനത്താവളത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നിട്ടും വിറ്റുവരവില്‍ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വ്വീസസ് ലിമിറ്റഡിന്റെ കൂടി വിറ്റുവരവ് ചേര്‍ത്താല്‍ ആകെ വിറ്റുവരവ് 807.36 കോടിയാണ്. 201718 കാലത്ത് 701.13 കോടിയായിരുന്നു ഇത്. ആ കാലത്തെ അറ്റാദായം 184.77 കോടിയായിരുന്നത് ഇക്കുറി 240.33 കോടിയായി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com