വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; ആക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി

മുട്ടത്തറ സ്വദേശി ബിജുവിനെ ആക്രമിച്ചാണ് 400 ഗ്രാം സ്വര്‍ണം കവര്‍ന്നത്
വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; ആക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി

തിരുവനന്തപുരം; സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. രാത്രി ഒന്‍പതരയോടെയാണ് നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടത്തറ സ്വദേശി ബിജുവിനെ ആക്രമിച്ചാണ് 400 ഗ്രാം സ്വര്‍ണം കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ മുക്കോലയ്ക്കലില്‍ ആയിരുന്നു സംഭവം. 

തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തി വരികയാണ് ബിജു. തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ബിജു തമ്പാനൂരിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് സ്വര്‍ണ്ണം  തട്ടിയെടുത്തത്. ആറംഗ സംഘമാണ് കൊള്ള നടത്തിയത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു. 

ആക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിടിക്കപ്പെടും എന്ന് തോന്നിയതുകൊണ്ടാകാം വാഹനം ഉപേക്ഷിച്ച് അവര്‍ മുങ്ങിയത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന അതേ ബാഗില്‍ തന്നെയാണ് ബിജുവിന്റെ മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നത്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com