സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും; പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും: മുല്ലപ്പള്ളി രാമചന്ദ്രന്‍ 

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും; പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും: മുല്ലപ്പള്ളി രാമചന്ദ്രന്‍ 

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിന് വിധേയനാക്കിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുടയിലും കാല്‍വെള്ളയിലും മുറിവും ചതവുമുണ്ട്. മൂര്‍ച്ഛയില്ലാത്ത ആയുധം കൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. ശരീരത്തില്‍ മൊത്തം 22 ചതവുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരീരമാസകലം മുറിവും ചതവുമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്. രാജ്കുമാറിനെ പിടികൂടിയ നാട്ടുകാരാണ് രാജ്കുമാറിനെ മര്‍ദിച്ചതെന്ന് നേരത്തെ പൊലീസ് അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com