മത്സരിക്കാന്‍ സന്നദ്ധനായ കാര്യം ഞാന്‍ അറിഞ്ഞില്ല: ഇന്നസെന്റ്

മത്സരിക്കാന്‍ സന്നദ്ധനായ കാര്യം ഞാന്‍ അറിഞ്ഞില്ല: ഇന്നസെന്റ്
മത്സരിക്കാന്‍ സന്നദ്ധനായ കാര്യം ഞാന്‍ അറിഞ്ഞില്ല: ഇന്നസെന്റ്

തൃശൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിയെ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ തള്ളി ഇന്നസെന്റ്. ഇങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞതല്ലെന്ന് ഇന്നസെന്റ് പ്രതികരിച്ചു. നേരത്തെ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ ഇന്നസെന്റ് പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ സ്ഥാനാര്‍ഥിയാവാമെന്ന് അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

''ഇങ്ങനെയൊരു വാര്‍ത്ത ഞാന്‍ അറിഞ്ഞതല്ല. മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസം മുമ്പ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമോയെന്നു ചോദിച്ചു. നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നു പറയുകയും ചെയ്തു. അല്ലാതെ പാര്‍ട്ടിയെ ധിക്കരിക്കുമെന്നു പറയാനാവുമോ?'' ഇന്നസെന്റ് പ്രതികരിച്ചു. 

മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും മത്സരിക്കേണ്ടിവരുമെന്ന് പാര്‍ട്ടി അറിയിച്ചതായും ഇന്നസെന്റ് ഇതിനോട് അനുകൂലമായി പ്രതികരിച്ചെന്നുമാണ് വാര്‍ത്ത പ്രചരിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതസാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കപ്പെടുമെന്നതിനാല്‍ ചാലക്കുടിയില്‍ ഇന്നസെന്റ് കളത്തിലുണ്ടാകേണ്ടത് സിപിഎമ്മിന് അത്യാവശ്യമാണെന്ന വിധത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ നടപ്പാക്കിയ 1,750 കോടിയുടെ വികസന രേഖ പുറത്തിറക്കിയതിനു പിന്നാലെയാണ ് റിപ്പോര്‍ട്ട് പ്രചരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com