ഈ വേനൽക്കാലത്ത് ചൂട് പതിവിലും കൂടും

കേരളത്തിൽ ഈ വേനൽക്കാലത്ത് ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
ഈ വേനൽക്കാലത്ത് ചൂട് പതിവിലും കൂടും

തിരുവനന്തപുരം: കേരളത്തിൽ ഈ വേനൽക്കാലത്ത് ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മാർച്ച് മുതൽ മെയ് വരെ കുറഞ്ഞ ചൂടിലും കൂടിയ ചൂടിലും ​ദീർഘകാല ശരാശരിയിൽ നിന്ന് അര ഡി​ഗ്രി മുതൽ ഒരു ഡി​ഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ട്. 

കേരളത്തിന് പുറമെ ഹിമാചൽ പ്രദേശ്, പടിഞ്ഞാറെ രാജസ്ഥാൻ, കൊങ്കൺ, ​ഗോവ, കർണാടകയുടെ തീര പ്രദേശം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ചൂട് ശരാശരിയിലും കൂടാൻ സാധ്യതയുള്ളത്. രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ പതിവ് ചൂടായിരിക്കും. കേരളത്തിന് പുറത്ത് പതിവായി ഉഷ്ണ തരം​ഗങ്ങൾ ഉണ്ടാകാറുള്ള മേഖലകളിൽ ഇത്തവണയും അതിന് സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com