'ഐ ആം ഫോര്‍ ആലപ്പി'; പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി റാമോജി ഫിലിം സിറ്റിയെത്തുന്നു, 116 വീടുകള്‍ നിര്‍മ്മിക്കും

ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് ഓരോ വീടും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വീടുകളുടെ നിര്‍മ്മാണച്ചുമതല
'ഐ ആം ഫോര്‍ ആലപ്പി'; പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി റാമോജി ഫിലിം സിറ്റിയെത്തുന്നു, 116 വീടുകള്‍ നിര്‍മ്മിക്കും

ആലപ്പുഴ: പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക്‌
സ്‌നേഹ സ്പര്‍ശവുമായി റാമോജി ഫിലിം സിറ്റിയെത്തുന്നു. 116 വീടുകളാണ് ' ഐ ആം  ഫോര്‍ ആലപ്പി' എന്ന പദ്ധതിയിലൂടെ നിര്‍മ്മിക്കാന്‍ പോകുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ ജില്ലയിലെ വിവിധ ഭാഗങ്ങള്‍ പുനര്‍മ്മിക്കുന്നതിനായി ആലപ്പുഴ സബ് കളക്ടര്‍ വി ആര്‍ കൃഷ്ണതേജ് സമൂഹമാധ്യമങ്ങള്‍ വഴി തുടക്കമിട്ട പദ്ധതിയായിരുന്നു ഐം ഫോര്‍ ആലപ്പി. 

ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് ഓരോ വീടും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വീടുകളുടെ നിര്‍മ്മാണച്ചുമതലയെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 116 വീടുകള്‍ക്കുമായി ഏഴ് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

ലോകത്തിലേക്കും ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നാണ് റാമോജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com