ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്
ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,തൃശൂര്‍, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് വൈറസ് പകരുന്നത്. അസൈക്ലോവിര്‍ എന്ന ആന്റിവൈറല്‍ മരുന്ന് സഹായിക്കും.

പനി,ശരീരവേദന, നടുവേദന, കഠിനമായ ക്ഷീണം, എന്നിവയാണ് പ്രാരംഭലക്ഷണം. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും കൈകളിലും ദേഹത്തും വായിലും തൊണ്ടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകള്‍ എല്ലാം ഓരേസമയം അല്ല ശരീരത്തില്‍  പ്രത്യക്ഷപ്പെടുന്നത്. നാലു് ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളഌല്‍ കുമികളകള്‍ താഴ്ന്നു തുടങ്ങും.

ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്ന് മാസത്തെ കാലയളവില്‍ രോഗം പിടിപ്പെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം ഉണ്ടാകാനും ഭാരക്കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ശരീരത്തില്‍ തുടരെത്തുടരെയുണ്ടാകുന്ന കുമിളകള്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിലുള്ള കുമിളകളുടെ ശമനത്തിന് സഹായിക്കും.

രോഗിക്ക്്  കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ഏത് ആഹാരവും കഴിക്കാം. രോഗി വായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കന്‍ പോക്‌സിന് പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com