തെറിപ്പദത്തിന് പകരം എഴുത്തുകാരിയുടെ പേര്; വിടി ബല്‍റാമിനെതിരെ മാധ്യമപ്രവര്‍ത്തകന്‍

ഈ സാംസ്‌ക്കാരിക അധഃപതനത്തിന് കാരണക്കാരനായ ജനപ്രതിനിധിയുടെ ഉള്ളില്‍ അക്ഷരങ്ങളോട് അല്പമെങ്കിലും സ്‌നേഹം ബാക്കിയുണ്ടാകുമോ?
തെറിപ്പദത്തിന് പകരം എഴുത്തുകാരിയുടെ പേര്; വിടി ബല്‍റാമിനെതിരെ മാധ്യമപ്രവര്‍ത്തകന്‍

കൊച്ചി: പ്രമുഖ എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമേദ് രാമന്‍. ബല്‍റാമിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഇപ്പോള്‍ ഒരു തെറിപ്പദത്തിന് പകരമായി എഴുത്തുകാരിയുടെ പേര് ഉപയോഗിക്കുന്ന ഹീനമായ നിലയില്‍ എത്തിയിരിക്കുന്നു കാര്യങ്ങളെന്ന് പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ സാംസ്‌ക്കാരിക അധഃപതനത്തിന് കാരണക്കാരനായ ജനപ്രതിനിധിയുടെ ഉള്ളില്‍ അക്ഷരങ്ങളോട് അല്പമെങ്കിലും സ്‌നേഹം ബാക്കിയുണ്ടാകുമോ? എങ്കില്‍ ഈ ദാരുണാവസ്ഥ തിരുത്താന്‍ അദ്ദേഹം മുന്‍ കയ്യെടുക്കണം. വായിച്ചും മനുഷ്യരെ സ്‌നേഹിച്ചും വളരേണ്ട തലമുറകള്‍ നമ്മുടെ മുന്നില്‍ ഉണ്ടെന്ന് ശ്രീ ബലറാം, താങ്കള്‍ ഓര്‍ക്കൂ.സത്യം പറയാമല്ലോ, എനിക്കിത് താങ്ങാന്‍ വയ്യെന്ന് പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ ഒരു തെറിപ്പദത്തിന് പകരമായി എഴുത്തുകാരിയുടെ പേര് ഉപയോഗിക്കുന്ന ഹീനമായ നിലയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഈ സാംസ്‌ക്കാരിക അധഃപതനത്തിന് കാരണക്കാരനായ ജനപ്രതിനിധിയുടെ ഉള്ളില്‍ അക്ഷരങ്ങളോട് അല്പമെങ്കിലും സ്‌നേഹം ബാക്കിയുണ്ടാകുമോ? എങ്കില്‍ ഈ ദാരുണാവസ്ഥ തിരുത്താന്‍ അദ്ദേഹം മുന്‍ കയ്യെടുക്കണം. വായിച്ചും മനുഷ്യരെ സ്‌നേഹിച്ചും വളരേണ്ട തലമുറകള്‍ നമ്മുടെ മുന്നില്‍ ഉണ്ടെന്ന് ശ്രീ ബലറാം, താങ്കള്‍ ഓര്‍ക്കൂ.

സത്യം പറയാമല്ലോ, എനിക്കിത് താങ്ങാന്‍ വയ്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com